Friday, April 19, 2024
HomeNationalഅമിത് ഷായെ വിമര്‍ശിച്ച നിയമ വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

അമിത് ഷായെ വിമര്‍ശിച്ച നിയമ വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വിമര്‍ശിച്ചതിന് നിയമ വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മംഗളുരുവിലെ വിവേകാനന്ദ കോളജിലെ വിദ്യാര്‍ത്ഥി ജസ്റ്റിനെയാണ് പുറത്താക്കിയത്. അമിത് ഷാ ഇക്കഴിഞ്ഞ ദിവസം വിവേകാനന്ദ കോളജ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അമിത് ഷായെ വിമര്‍ശിച്ച് ജസ്റ്റിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. ഇതേതുടര്‍ന്ന് ജസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. വിവേകാനന്ദ കോളജിന്റെ പ്രസിഡന്റ് ആര്‍.എസ്.എസ് നേതാവ് പ്രഭാകര്‍ ഭട്ട് എന്നയാളാണ്. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് അച്ചടക്ക നടപടി. വിവേകാനന്ദ കോളജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍. അമിത് ഷായുടെ വീഡിയോ പോസ്റ്റ് ചെയ്ത് ബണ്ടില്‍ ഷാ എന്ന ഹാഷ്ടാഗ് നല്‍കിയതാണ് കോളജ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ജസ്റ്റിന്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് 15 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 15 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. അമിത് ഷായുടെ പരിപാടി കോളജ് മാനേജ്‌മെന്റ് സംഘടിപ്പിച്ചതാണ്. അതിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് കോളജ് പ്രിന്‍സിപ്പല്‍ കെ.ജി കൃഷ്ണമൂര്‍ത്തി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments