കരഞ്ഞതിന് 25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നു

rss

കരഞ്ഞതിന് 25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ അഴുക്കുചാലിലേക്ക് എറിഞ്ഞ് കൊന്നു. ഡല്‍ഹി വിനോദ് നഗറിലാണ് സംഭവം. തുടര്‍ച്ചയായി കരയാന്‍ ആരംഭിച്ച പെണ്‍കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിലേക്ക് അമ്മ വലിച്ചെറിയുകയായിരുന്നു. കുട്ടിയുടെ അമ്മ നേഹയെ അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.കുഞ്ഞിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. എന്നാല്‍ യുവതി വാഹനത്തില്‍ നിന്നും എന്തോ വലിച്ചെറിയുന്നത് കണ്ടതായി ഒരാള്‍ മൊഴി നല്‍കുകയായിരുന്നു. യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മകുട്ടിയെ കണ്ടെത്തുമ്പോള്‍ ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരണപ്പെടുകയായിരുന്നു.