Friday, March 29, 2024
HomeKerala"ഞങ്ങൾ ആരെ പിന്തുണയ്ക്കുമോ അവർ ജയിക്കും" കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി

“ഞങ്ങൾ ആരെ പിന്തുണയ്ക്കുമോ അവർ ജയിക്കും” കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ പിന്തുണ ആർക്കാണോ ആ സ്ഥാനാർത്ഥി ജയിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി പറഞ്ഞു. ചെങ്ങന്നൂരിൽ കേരളാ കോൺഗ്രസ് നിർണായക ശക്തിയായിരിക്കും. തങ്ങളെ ആർക്കും എഴുതിത്തള്ളാനാവില്ല. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം മുന്നണി ബന്ധമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ താൻ ഏത് മുന്നണിയിലേക്കാണെന്ന സസ്പെൻസ് പൊളിക്കാൻ മാണി തയ്യാറായില്ല. ചെങ്ങന്നൂരിൽ മാണിയുടെ വോട്ട് തങ്ങൾക്കാകുമെന്നാണ് മൂന്ന് മുന്നണികളും കണക്ക് കൂട്ടുന്നത്. കോൺഗ്രസും ബി.ജെ.പിയും ഇതിന് വേണ്ടി മാണിയുമായി ചർച്ചകൾ നടത്തുകയും ചെയ്‌തിരുന്നു. അതേസമയം, തങ്ങൾക്ക് മാണിയുടെ വോട്ട് വേണ്ടെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്. എന്നാൽ ഈ നിലപാട് തിരുത്തി എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മാണിയോട് ഒരു തരത്തിലുമുള്ള അയിത്തവുമില്ലെന്നും ചെങ്ങന്നൂരിൽ മാണിയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments