Friday, April 19, 2024
HomeKeralaപെരുമ്പാവൂരിലെ വനിത ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈവ് വൈറലായി

പെരുമ്പാവൂരിലെ വനിത ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈവ് വൈറലായി

ഒരു മാസത്തെക്ക് മുഖ്യമന്ത്രിയാക്കാമോ ? ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനാണ്…അപേക്ഷയാണ് എന്തങ്കിലും ചെയ്യണമെന്നുണ്ട്…. മുഖ്യമന്ത്രിയ്ക്കായി വനിതാ ഓട്ടോറിക്ഷാ ഡ്രൈവറുടെ സെല്‍ഫി വീഡിയോ വൈറലാകുന്നു. ഒരുപാട് ചെയ്യാന്‍ കഴിയുന്ന താങ്കള്‍ ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോള്‍ അമര്‍ഷവും സങ്കടവുമുണ്ടന്നും പറയുന്ന നിഷയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയ്ല്‍ തരംഗമാവുകയാണ്. മന്ത്രിമന്ദിരങ്ങള്‍ മോഡിപിടിപ്പിക്കാന്‍ 84ലക്ഷം ചിലവാക്കിയതിലെ വിഷമവും സങ്കടവും പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. പിണറായി വിജയനോട് പുത്തന്‍ ചോദ്യവുമായി എത്തിയ പെരുമ്പാവൂരിലെ വനിത ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈവ് വീഡിയോയാണ് ഇപ്പോള്‍ വൈറലായി. ശനിയാഴ്ചയാണ് പെരുമ്പാവൂര്‍ സ്വദേശിനി നിഷ ഫെയ്‌സ് ബുക്ക് ലൈവില്‍ കുഴക്കുന്ന ചോദ്യവുമായി രംഗത്തു വന്നത്.വെങ്ങോല പഞ്ചായത്ത് എട്ടാംവാര്‍ഡിലെ ലക്ഷം വീട് കോളനി നിവാസിയാണ് നിഷ. യൂണിഫോമില്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു തന്നെയാണ് 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ലൈവുള്ളത്.വെങ്ങോല പഞ്ചായത്ത് എട്ടാംവാര്‍ഡിലെ ലക്ഷം വീട് കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി പട്ടയമില്ല.ഇതിനായി വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ ശ്രമം തുടങ്ങിയിട്ട്,എല്ലാവാതിലുകളും കൊട്ടിയടച്ചതോടെയാണ് താന്‍ ലൈവില്‍ വന്നതെന്ന് നിഷ പറയുന്നു. 8 ലക്ഷവും ഒരൊപ്പുമുണ്ടങ്കില്‍ തങ്ങളുടെ 20 വീട്ടുകാരുടെയും പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കപെടുമെന്നും അതിന് സന്മനസ് കാണിക്കണമെന്നും നിഷ ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments