Friday, March 29, 2024
HomeCrimeപിണറായിയിലെ കൂട്ടമരണങ്ങളുടെ കാരണം; അവിഹിതബന്ധം നേരിട്ടു കണ്ടതിനാല്‍

പിണറായിയിലെ കൂട്ടമരണങ്ങളുടെ കാരണം; അവിഹിതബന്ധം നേരിട്ടു കണ്ടതിനാല്‍

പിണറായിയിലെ കൂട്ടമരണങ്ങള്‍ക്ക് പിന്നിലെ കാരണം കുടുംബാഗങ്ങള്‍ അവിഹിതത്തിന് തടസം നിന്നത്. ഒമ്പതുകാരിയായ തന്റെ മകളെ സൗമ്യ ദാരുണമായി കൊലപ്പെടുത്തിയത് അവിഹിതം നേരിട്ടുകണ്ടതിനാല്‍. ഇക്കാര്യം മകള്‍ മറ്റുള്ളവരെ അറിയിക്കുമോ എന്ന ഭയമാണ് വിവാഹമോചിതയായ സൗമ്യയെ അതിന് പ്രേരിപ്പിച്ചത്. മകളേയും മാതാപിതാക്കളേയും അടക്കം സ്വന്തം കുടുംബത്തിലെ നാലുപേരെയാണ് സൗമ്യ ക്രൂരമായി കൊലപ്പെടുത്തിയത്. അച്ഛനു രസത്തിലും അമ്മയ്ക്കു മീന്‍ കറിയിലും മകള്‍ക്കു ചോറിലുമായാണു സൗമ്യ എലിവിഷം കലര്‍ത്തി നല്‍കിയത്. ഇതിനായി ഒരു ടിന്‍ എലിവിഷമാണ് സൗമ്യ ഉപയോഗിച്ചത്. ഇവര്‍ക്ക് എലിവിഷം എത്തിച്ചുനല്‍കിയത് ഓട്ടോ ഡ്രൈവറും. തുടര്‍ച്ചയായി മൂന്നു മരണങ്ങള്‍ ഉണ്ടാകുകയും മരണകാരണങ്ങള്‍ എല്ലാം ഒരു പോലെ ആകുകയും ചെയ്തതാണു നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്നു നല്‍കിയ പരാതിയില്‍ കൊലപാതക പരമ്പരയുടെ ചുരുളഴിയുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങളൊന്നും സംശയമില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് സംസ്‌ക്കരിച്ചത്. ഇത് കൊലപാതകിക്ക് ആശ്വാസമായി. ഇതിനിടെ നിര്‍ത്താതെയുള്ള ഛര്‍ദിയെ തുടര്‍ന്ന് സൗമ്യയും ആശുപത്രിയിലായി. ഇതോടെയാണ് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. സൗമ്യയെ 11 മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷമാണ് ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൗമ്യം കുറ്റം ഏറ്റുപറഞ്ഞത്.
അവിഹിതബന്ധം നേരിട്ടു കണ്ടതിനാലാണു മകളെ കൊലപ്പെടുത്തിയത് എന്നു സൗമ്യ പോലീസിനു മൊഴി നല്‍കി. ചോറില്‍ എലിവിഷം ചേര്‍ത്തു നല്‍കിയായിരുന്നു മൂത്ത മകളെ കൊലപ്പെടുത്തിയത്. വഴിവിട്ട ബന്ധങ്ങള്‍ക്കു തടസമായതു കൊണ്ടു മാതാപിതാക്കളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ സൗമ്യം തുറന്നുപറഞ്ഞു. സൗമ്യയുമായി ബന്ധമുള്ള മൂന്നു യുവാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ ഒരാളുമായുള്ള ബന്ധമാണു കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. പ്രതിയായ സൗമ്യ ഇതില്‍ ഒരു യുവാവിന്റെ പ്രേരണയാലാണ് കൊലപാതകം നടത്തിയത് എന്നും പോലീസ് സംശയിക്കുന്നുണ്ട്. അലുമിനിയം ഫോസ്‌ഫൈഡ് എന്ന മാരകരാസവസ്തു ഉള്ളില്‍ ചെന്നതാണ് മരണ കാരണം എന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ കണ്ടെത്തിയിരുന്നു. എലിവിഷത്തിലും കീടനാശിനിയിലും ഉപയോഗിക്കുന്ന രാസവസ്തു ആണ് ഇത്. 2012 ല്‍ ആണ് കുടുംബത്തിലെ ആദ്യ മരണം. സൗമ്യയുടെ മകള്‍ കീര്‍ത്തന(1) ഛര്‍ദിയെ തുടര്‍ന്നു മരിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ മരണം സംഭവിക്കുന്നത് ആറുവര്‍ഷത്തിനുശേഷം. മൂത്തമകള്‍ ഐശ്വര്യ 2018 ജനുവരി 21 നാണു മരിച്ചത്. ഒന്നരമാസം കഴിഞ്ഞപ്പോള്‍ അമ്മ കമലയും (68) മരിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13 നാണു സമാനമായ രോഗലക്ഷണങ്ങള്‍ ബാധിച്ച് മരിച്ചത്. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments