ക​ര്‍​ണാ​ട​കയില്‍ കു​മാ​ര​സ്വാ​മി ഭരണചക്രം തിരിക്കുവാൻ തുടങ്ങി ; ബിജെപി സമരകാഹളവുമായി രംഗത്ത്

kumarasamay

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ ബി​ജെ​പി സ​മ​ര​ത്തി​ന് തയ്യാറെടുക്കുന്നു. കാ​ര്‍​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ജെ​പി സ​മ​രം. കാ​ര്‍​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ആവശ്യപ്പെട്ട് വ​രു​ന്ന തി​ങ്ക​ളാ​ഴ്ച ബി​ജെ​പി ക​ര്‍​ണാ​ട​ക​യി​ല്‍ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലേ​തു​ള്‍​പ്പെ​ടെ 53,000 കോ​ടി രൂ​പ​യു​ടെ കാ​ര്‍​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് കു​മാ​ര​സ്വാ​മി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി ബി​ജെ​പി നേ​താ​വ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. അ​ധി​കാ​ര​മേ​റ്റ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​മെ​ന്നാ​ണ് കു​മാ​ര​സ്വാ​മി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. കൂ​ട്ടു​ക​ക്ഷി മ​ന്ത്രി​സ​ഭ​യാ​ണ് എ​ന്ന​ത​ര​ത്തി​ലു​ള്ള ക​ഥ​ക​ള്‍ കേ​ള്‍​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ത​യാ​റ​ല്ല. നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സെ​ഷ​നി​ല്‍ ത​ന്നെ കാ​ര്‍​ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തു സം​ബ​ന്ധി​ച്ച്‌ പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. കു​മാ​ര​സ്വാ​മി​യു​ടെ ക​ര്‍​ഷ​ക വി​രു​ദ്ധ, ജ​ന വി​രു​ദ്ധ, അ​ഴി​മ​തി സ​ര്‍​ക്കാ​രി​നെ​തി​രെ​യാ​ണ് ബി​ജെ​പി​യു​ടെ പോ​രാ​ട്ടം . ജ​ന​ങ്ങ​ളെ കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു .