Friday, April 19, 2024
HomeInternationalകാനഡയിൽ ഇന്ത്യന്‍ റെസ്റ്ററന്റിന് നേരെ ബോംബാക്രമണം; 15 പേർക്ക് പരിക്ക് ,3 പേര് ഗുരുതരാവസ്ഥയിൽ

കാനഡയിൽ ഇന്ത്യന്‍ റെസ്റ്ററന്റിന് നേരെ ബോംബാക്രമണം; 15 പേർക്ക് പരിക്ക് ,3 പേര് ഗുരുതരാവസ്ഥയിൽ

കാനഡയിലെ മിസിസാഗയില്‍ ഇന്ത്യന്‍ റെസ്റ്ററന്റിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 15 പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 10.30നാണു സംഭവം. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല.ഹുറന്റെരിയോ സ്ട്രീറ്റ് എഗ്ലിണ്ടനിലുള്ള ബോംബെ ഭേല്‍ റെസ്റ്റോറന്റിലാണ് ആക്രമണം ഉണ്ടായത്. മുഖംമറച്ചെത്തിയ രണ്ടുപേര്‍ റെസ്റ്ററന്റിനുള്ളിലേക്ക് നാടന്‍ബോംബ് എറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹെല്‍പ്ലൈന്‍ തുറന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments