കുമ്മനത്തിനു ബി.ജെ.പിയുടെ വക മൂന്ന് ഉപദേശകരെ നിയമിച്ചു

kummanam

പുതിയ ആസ്ഥാനമന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള സൗകര്യം വേണമെന്ന് നിർദേശിച്ചതിന് പിന്നാലെ സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ബി.ജെ.പി മൂന്ന് ഉപദേശകരെ നിയോഗിച്ചു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് നിയമനം. ഡോ. ജി.സി.ഗോപാലപിള്ള (സാമ്പത്തികം), ഹരി എസ്.കർ‍ത്താ (മാധ്യമം), ഡോ. കെ.ആർ.രാധാകൃഷ്ണപിള്ള (വികസനം, ആസൂത്രണം) എന്നിവരാണ് ഇനി പാർട്ടി ആസ്ഥാനത്ത് കുമ്മനത്തിന് സഹായികളായി ഉണ്ടാവുക. വിവിധ മേഖലകളിൽ കൂടുതൽ ഉപദേഷ്ടാക്കളെ പാർട്ടി തേടുന്നുണ്ട്.