Tuesday, April 16, 2024
HomeInternationalസ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ മലയാളി വൈദികൻ മരിച്ച നിലയില്‍

സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ മലയാളി വൈദികൻ മരിച്ച നിലയില്‍

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍നിന്ന് കാണാതായ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് വൈദികനെ താമസസ്ഥലത്തുനിന്നു കാണാതായത്. എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചുവരികയായിരുന്നു മാര്‍ട്ടിന്‍. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ വൈദികന്‍ സംസാരിച്ചിരുന്നു. ദിവ്യബലിയര്‍പ്പിക്കാന്‍ എത്താതിരുന്നതോടെയാണ് കാണാതായ വിവരം അറിയുന്നത്.വൈദികന്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു. പാസ്പോര്‍ട്ട്, ലാപ്‌ടോപ് തുടങ്ങി കൈകാര്യം ചെയ്തിരുന്ന വസ്തുക്കള്‍ എല്ലാം മുറിയില്‍ത്തന്നെയുണ്ടായിരുന്നു. 2013 ഡിസംബര്‍ 30നാണ് മാര്‍ട്ടിന്‍ പൗരോഹിത്യം സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്കോട്ട്‌ലന്‍‌ഡിലേക്ക് പോയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് സ്കോട്ലാൻഡ് പോലീസ് അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് എഡിൻബറോയിൽ നിന്നും ഫാദർ മാർട്ടിൻ സേവ്യറെ കാണാതായത്. വൈദികനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോയെന്നും സംശയമുണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ വൈദികനുമായി ഫോണിൽ സംസാരിച്ചതായി ചിലർ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് വൈദികനെ കാണാതായത്. തുടർന്ന് രണ്ട് ദിവസമായി വൈദികനെ കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെയാണ് രൂപത അധികൃതർ പോലീസിൽ വിവരമറിയിച്ച്ത. വൈദികന്റെ പാസ്പോർട്ടും മറ്റു രേഖകളുമെല്ലാം താമസസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈദികൻ താനുമായി ഫോണിൽ സംസാരിച്ചിരുന്നതായി സഹോദരനും ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ബോർഡംഗവുമായ തങ്കച്ചൻ വാഴച്ചിറ പറഞ്ഞു. ഇതിനു ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈദികൻ സഹോദരിമാരുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ തനിക്കു പനിയാണെന്ന് അദ്ദേഹം സഹോദരിമാരോടു പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സഹോദരൻ തങ്കച്ചൻ ബുധനാഴ്ച രാവിലെ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.

പിന്നീട് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടോടെ അദ്ദേഹം തന്‍റെ ഫോണിലേക്കു തിരികെ വിളിച്ചെങ്കിലും കോടതിക്കുള്ളിലായിരുന്നതിനാൽ ഫോണെടുക്കാൻ കഴിഞ്ഞില്ല. പിന്നീടു തിരികെ വിളിച്ചപ്പോൾ ആദ്യം ഫോണ്‍ ബെല്ലടിച്ചെങ്കിലും മറുപടിയുണ്ടായില്ല. അൽപസമയം കഴിഞ്ഞു വീണ്ടും വിളിച്ചപ്പോൾ ഫോണ്‍ ഓഫ് ആണെന്ന സന്ദേശമാണു ലഭിച്ചത്. തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം പുളിങ്കുന്ന് സിഎംഐ ആശ്രമത്തിലെ പ്രിയോറച്ചൻ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സ്കോർട്ട്ലൻഡിൽനിന്നു എഡിൻബർഗ് ബിഷപ്പിനു വേണ്ടി വികാർ ജനറൽ റവ.പാട്രിക് ബർക്ക് സിഎംഐ പ്രൊവിൻഷ്യലിനെ വിവരമറിയിച്ചു. അവിടെനിന്നു പുളിങ്കുന്ന് ആശ്രമ അധികാരികൾക്കു വിവരം കൈമാറുകയായിരുന്നു.

വൈദികൻ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നു കിടന്ന നിലയിലായിരുന്നു. പാസ്പോർട്ട്, ലാപ്ടോപ് തുടങ്ങി കൈകാര്യം ചെയ്തിരുന്ന വസ്തുക്കൾ എല്ലാം മുറിയിൽത്തന്നെയുണ്ടായിരുന്നു. ഫോറൻസിക് വിദഗ്ധരെത്തി മുറി പരിശോധിച്ചതായി സ്കോർട്ട്ലൻഡിൽനിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാദർ മാർട്ടിൻ സേവ്യർ വാഴച്ചിറ ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെയാണ് കഴിഞ്ഞ ജൂലൈയിൽ ഉപരിപഠനത്തിനായി സ്കോട്ലാൻഡിലേക്ക് പോയത്. പഠനത്തോടൊപ്പം ഫാർകിക് ഇടവകയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഫാദർ മാർട്ടിൻ സേവ്യർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments