മരിയന്‍ കേളേജിലെ മെസ്സിൽ ഭക്ഷ്യവിഷബാധ; 14പേർ സ്വകാര്യ ആശുപത്രിയില്‍

പീരുമേട് മരിയന്‍ കേളേജിന്റെ മെസ്സിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പതിനാല് പേരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് മെസ്സില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കുമുള്ള മീന്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ സാമ്പിൾ ശേഖരിച്ചു. മെസ്സില്‍ നിന്നും മീനും ഇറച്ചിയും കഴിച്ചതനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ചര്‍ദിയും തലകറക്കവും,വയറിളക്കം കണ്ടതിനെ തുടര്‍്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണം കഴിച്ചവര്‍ക്ക് ശരിരമാസകലം ചൊറിച്ചിലും ഉണ്ടായിരുന്നു. അസ്വസ്ഥതയുണ്ടായ വിദ്യാര്‍ഥികളെ മുണ്ടക്കയം മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മത്സ്യം കേട് കൂടാതിരിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള രാസ പദാര്‍ത്ഥം ഉപയോഗിച്ചിട്ടുണ്ടോയെന്നത് സാമ്പികളുടെ പരിശോധനയിലേ വ്യക്തമാകുകയുള്ളു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ഥികളില്‍ രോഗ ലക്ഷണം കണ്ടിരുന്നു. തിങ്കളാഴ്‌ച എട്ട് പേരാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. വിദ്യാര്‍ഥികളായ കോട്ടയം കളത്തിപറമ്ബില്‍ ലെവിന്‍ മാത്യു, എറണാകുളം പാണത്തി പറമ്ബില്‍ നെഫിയ അഷറഫ്, കോട്ടയം വെളളാപ്പളളികുന്നേല്‍ ഗോപിക, അടിമാലി പുളിക്കല്‍ എസ് വേണുഗോപാല്‍, കോട്ടയം പയ്യാനി നിരപ്പേല്‍ ബെന്‍സണ്‍ ബിജു, ആലപ്പുഴ ഒട്ടിങ്കല്‍ ഷെരോണ്‍ ജോര്‍ജുകുട്ടി, കുമളി പൊരുന്നോലില്‍ ജിറ്റ്‌സന്‍ മെരിയ ജോസ്, തീക്കോയി മുകളയില്‍ മരിയ ബേബിച്ചന്‍, കുമളി കണ്ടത്തിങ്കര തെരേസ്സ ജെയിംസ്, ചെങ്ങന്നൂര്‍ കൊട്ടത്തറയില്‍ ആനി ജോണ്‍, ഇടുക്കി പുത്തന്‍ പുരയില്‍ സബിനജോസഫ്, മലപ്പുറം ആതിരകുളങ്ങര ലെയോണ. കൊല്ലം റെനുഭവന്‍ റിങ്കു രാജന്‍. ഹോസ്റ്റല്‍ വാര്‍ഡന്‍ കുട്ടിക്കാനം ചാരുപ്ലാക്കല്‍ ബ്രദര്‍ ജോസഫ് എന്നിവരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ല. ഭക്ഷ്യ വിഷബാധ സംബന്ധിച്ച്‌ വിവരം അറിഞ്ഞ് പെരുവന്താനം എസ്‌ഐ നാരായണപിളളയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സഥലത്ത് എത്തിയിരുന്നു. വിദ്യാര്‍ത്ഥികളെ കാണാന്‍ ആശുപത്രി അധികൃതര്‍ ആദ്യം സമ്മതിക്കാതിരുന്നത് തര്‍ക്കത്തിനിടയാക്കി. ഹോസ്റ്റലിലുണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പീരുമേട് സിഐ ഷിബുകുമാര്‍ അറിയിച്ചു