വിവാഹ പാര്‍ട്ടിയിൽ ഭക്ഷണം കഴിക്കാൻ പ്ലേറ്റിന് വേണ്ടി തമ്മിൽ തല്ല്; ഒരാൾ മരിച്ചു

വിവാഹ പാര്‍ട്ടിക്കിടയില്‍ ഭക്ഷണം കഴിക്കാൻ പ്ലേറ്റ് ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് സംഘര്‍ഷം. വാക്കേറ്റത്തിനും തമ്മില്‍ തല്ലിനുമിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. യുപി ബല്ലിയയിലെ വിക്രമ്ബൂരിലാണ് സംഭവം. വിശാല്‍ (20) ആണ് മരിച്ചത്. ക്ഷണം സ്വീകരിച്ചെത്തിയവര്‍ക്ക് ഭക്ഷണം കഴിക്കുന്നത് മതിയായ പ്ലേറ്റ് ലഭ്യമാകാതെ വന്നപ്പോള്‍ സംഘാടകരും അതിഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.