രഹസ്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുന്ന ബ്ലൂ ബ്ലാക്ക്‌മെയില്‍ സംഘം

phone

പുരുഷന്‍മാരെ വശീകരിച്ച്‌ രഹസ്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തും. പിന്നെ അതുപയോഗിച്ച്‌ ബ്ലാക്‌മെയ്‌ലിംഗ്. ഇത് ബ്ലൂ ബ്ലാക്ക്‌മെയില്‍ സംഘം. കോഴിക്കോടാണ് ഇവരുടെ വിഹാര കേന്ദ്രം. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 50 തോളം പേരെ തട്ടിപ്പിനിരയാക്കി. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. ആളുകളെ വശീകരിച്ച്‌ സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷമാണ് ലക്ഷങ്ങള്‍ തട്ടുന്നത്. ഫോണ്‍ മുഖേന ഇടപാടുറപ്പിക്കുന്ന ഇവര്‍ ആദ്യം സ്ഥലത്തേയ്ക്ക് എത്താന്‍ ആവശ്യപ്പെടും. തുടര്‍ന്ന് അവരെ പിന്തുടരാനും. ആളൊഴിഞ്ഞ എവിടെയെങ്കിലും വച്ചാകും ഇടപാടുറപ്പിക്കുക. ഒരു മണിക്കൂറിന് എണ്ണായിരം രൂപയാണ് നിരക്ക്. കാര്യം സാധിച്ചാല്‍ ഉടന്‍ സ്ഥലം വിടണം. ഇതിന് ശേഷമാണ് യഥാര്‍ഥ തട്ടിപ്പ് തുടങ്ങുക. ആദ്യം ഇടപാടുകാരെ വിളിക്കും. വീണ്ടും എത്തണമെന്നും എത്തിയില്ലെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടും. ഇടപാടുകാരന്റെ സാമ്പത്തിക നിലയനുസരിച്ച്‌ 75,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുക. പണം നല്‍കാന്‍ തയ്യാറാകാത്തവരുടെ വാട്സാപ്പ് നമ്ബറിലേയ്ക്ക് രഹസ്യമായെടുത്ത അവരുടെ ലൈംഗിക ദൃശ്യങ്ങളയയ്ക്കും. ഇത് സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും ഷെയര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. തട്ടിപ്പിലകപ്പെട്ടവര്‍ അധ്യാപകരും അഭിഭാഷകരും കച്ചവടക്കാരുമെല്ലാമുണ്ട്. വഞ്ചിക്കപ്പെടുന്നവര്‍ മാനഹാനി ഭയന്ന് വിവരം പുറത്തു പറയാത്തതാണ് തട്ടിപ്പിന് സഹായമാകുന്നത്.