Thursday, March 28, 2024
HomeNationalമാർപാപ്പ മാപ്പു പറയണം ; ആർ എസ് എസ് കത്ത്

മാർപാപ്പ മാപ്പു പറയണം ; ആർ എസ് എസ് കത്ത്

ഭാരതത്തിലെ ക്രിസ്ത്യന്‍ സഭയുടെ മത വിവേചനങ്ങള്‍ക്ക് മാപ്പ് പറയണമെന്നാവിശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് ആര്‍എസ്എസ് അനുകൂല സംഘടനയുടെ കത്ത്. ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതവിവേചനം കാണിക്കുന്നതായി കത്തില്‍ ആരോപിക്കുന്നു. പലയിടത്തും മറ്റ് മതത്തിലെ സത്രീകള്‍ ബലാത്സംഗത്തിനിരയാവുന്നുവെന്നും കത്തില്‍ പറയുന്നു. ഇത്തരം ആക്രമങ്ങള്‍ക്കെതിരെ പോപ്പ് അപലപിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും കത്തില്‍ പറയുന്നു. മേഘാലയിലെ ആര്‍എസ്എസ് അനുകൂല സംഘടനയായ ലീഗല്‍ റൈറ്റ്‌സ്ഒബ്‌സര്‍വേറ്ററിയുടെ പേരില്‍ വിനയ് ജോഷിയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹം മേഖലയിലെ ആര്‍എസ്എസ് പ്രചാരകന്‍ കൂടിയാണ്.

‘മേഘാലയിലെ കത്തോലിക്കരുടെ ജനാധിപത്യപരവും ഹിംസാത്മകവുമായ സമീപനങ്ങളെ അപലപിക്കുകയും ഇതില്‍ എത്രയും പെട്ടെന്ന് ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് പോപ്പിനോട് ഈ കത്തിലൂടെ ലീഗല്‍ റൈറ്റ്സ് ഒബ്സര്‍വേറ്ററി ആവശ്യപ്പെടുന്നു.’ സംഭവങ്ങളെ അപലപിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യന്‍ കത്തോലിക്ക് നേതൃത്വത്തിനെതിരെ നടപടിയെടുക്കാന്‍ തങ്ങളുടെ സംഘടന നിര്‍ബന്ധിതമാകുമെന്നും ലീഗല്‍ റൈറ്റ്‌സ്ഒബ്‌സര്‍വേറ്ററി കത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments