പ്രളയദുരന്തത്തിലകപ്പെട്ടവർക്ക്‌ വേണ്ടിയുള്ള പൈലറ്റുമാരുടെ സേവനങ്ങൾ

helicopter

പ്രളയദുരന്തത്തിലകപ്പെട്ടവർക്ക്‌ വേണ്ടിയുള്ള പൈലറ്റുമാരുടെ സേവനങ്ങളെ കുറിച്ച്‌ മലയാളികള്‍ ഓരോരുത്തരും അവര്‍ക്ക് പ്രത്യേകം നന്ദി പറയേണം . കാരണം വെള്ളപ്പൊക്കത്തില്‍ ഒരുപാട് വെല്ലുവിളികള്‍ ഒരു പോലെ നേരിട്ടവരാണ് വെള്ളപ്പൊക്ക ദുരിതത്തില്‍പ്പെട്ടവരും അവരെ രക്ഷപ്പെടുത്താനായി നിയോഗിച്ച ഈ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ സാരംഗ് ഹെലികോപ്ടറിലെ 14 എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ആ അഞ്ച് ദിവസങ്ങളിലും വിശ്രമം ഉണ്ടായിരുന്നില്ല. ഇതിലെ ടീം ലീഡറായിരുന്ന വിംഗ് കമാന്‍ഡര്‍ ഭഗല്‍കോട്ട് സ്വദേശി ഗിരീഷ് കോമറിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. വെള്ളപ്പൊക്കം വളരെയധികം നാശം വിതച്ച ആലുവ, ചാലക്കുടി, പുളിഞ്ചോട്, ചെങ്ങന്നൂര്‍ മേഖലകളില്‍ ഇവര്‍ രാവും പകലും വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചത്. സ്വന്തം ജീവന്‍ പോലും അപകടത്തില്‍പ്പെടുന്ന സന്ദര്‍ഭങ്ങളെ പോലും അതിജീവിച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. നല്ല മഴയുള്ളപ്പോള്‍ പോലും തെങ്ങിലൂടെ ഊര്‍ന്നിറങ്ങിയും, വലിയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ചാടിയും ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഗര്‍ഭിണികളേയും, പ്രായമായവരേയും കുട്ടികളേയും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ക്കാണ് ഇവര്‍ പുനര്‍ ജീവന്‍ നല്‍കിയത്. നിരവധി പേര്‍ക്ക് ഭക്ഷണപൊതികള്‍ എറിഞ്ഞ് നല്‍കിയും കുടിവെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുത്തും, മരുന്നുകള്‍ നല്‍കിയും ഇവര്‍ സേവനത്തിലേര്‍പ്പെട്ടു. പല അപകടങ്ങളും തങ്ങള്‍ അത്ഭുതകരമായി തരണം ചെയ്തുവെന്നാണ് ഗിരീഷ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതെ ഇവരുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞാലും മതിയാകില്ല