കേരളത്തിൽ പ്രളയത്തിന് ശേഷം വിചിത്രമായ പ്രതിഭാസങ്ങള്‍

ranni flood

പ്രളയത്തിന് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്നത് വിചിത്രമായ പ്രതിഭാസങ്ങള്‍. വയനാട്ടില്‍ ഭൂമിയുടെ ഒരു ഭാഗം താഴ്ന്നുപോകുകയും ഒരു ഭാഗം പൊന്തിവരികയും, ഇടുക്കിയില്‍ വീടുകള്‍ ഉള്‍പ്പെടുന്ന ഭൂമി മീറ്ററുകള്‍ നീങ്ങിപ്പോയി. എന്നുമാണ് റിപ്പോര്‍ട്ട്‌. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളിലാണ് ആശങ്കപ്പെടുത്തുന്ന മാറ്റങ്ങള്‍ പ്രകടമായത്. ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ഭൗമശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വയനാട് തെക്കുംതറയിലെ പിണങ്ങോട് പുഷ്പത്തൂര്‍ ശ്രീധരന്‍ നായര്‍ എന്നയാളുടെ വീടിനോട് ചേര്‍ന്ന ഭൂമിയാണ് താഴുകയും പൊന്തുകയും ചെയ്തത്. രണ്ടാഴ്ചക്കിടെ വീട്ടിലേക്കുള്ള വഴിയും വീടിന്റെ മതിലും മീറ്ററിലധികം താഴ്ന്നുപോവുകയും ഏതാനും അകലെ ഒന്നര മീറ്ററോളം ഭൂമി ഉയര്‍ന്നുവരികയും ചെയ്തു. മുകള്‍ ഭാഗം കുന്നും താഴ്ഭാഗം വയലുമായ സ്ഥലത്തിന്റെ കുന്നുള്ള പ്രദേശമാണ് താഴ്ന്നത്. വയലിലെ ഭൂമിയും വീടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന വയലിലെ കുളത്തിന്റെ ഒരു ഭാഗവും പൊന്തിവന്നു. ഭൂമിക്കടിയിലുണ്ടാകുന്ന ഉരുള്‍പൊട്ടലിന്റെ മറ്റൊരു രീതിയാണിതെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സമാനമായ പ്രതിഭാസം വര്‍ഷങ്ങള്‍ക്ക് മുമ്ബും മേഖലയിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭൂമി നീങ്ങിപ്പോകുന്ന പ്രതിഭാസമാണ് ഇടുക്കിയില്‍ സംഭവിക്കുന്നത്. ചെറുതോണിക്കടുത്ത വിമലഗിരിയിലാണ് പത്തേക്കറോളം വരുന്ന പ്രദേശം നിരങ്ങിനീങ്ങുന്നത്. സ്ഥലത്തെ വീടുകള്‍, മരങ്ങള്‍, മറ്റു വസ്തുക്കള്‍ തുടങ്ങിയവയും നീങ്ങിയിരിക്കുന്നു. ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം നേരത്തെ വാര്‍ത്തയായിരുന്നു. നാല് കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെയുണ്ടായിരുന്നവരുടെ വീടിന്റെ പല ഭാഗങ്ങളും വിണ്ടുകീറിയിരിക്കുകയാണ് ഫില്ലറും ബീമും ഉപയോഗിച്ച്‌ വീട് നിര്‍മിച്ചതിനാലാണ് പൊളിഞ്ഞുവീഴാത്തതെന്നും സാധാരണ നിര്‍മാണ രീതിയാണെങ്കില്‍ നാല് വീടുകളും തകര്‍ന്നു വീഴുമായിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ മേഖലയില്‍ ഏത് സമയവും അപകടമുണ്ടാകാമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.