Thursday, March 28, 2024
HomeKeralaഇത്തവണ ഓണപ്പരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന

ഇത്തവണ ഓണപ്പരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന

സംസ്ഥാനത്ത് പ്രളയക്കെടുതി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ഓണപ്പരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ന്നിട്ടില്ല. പ്രളയത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതും പഠനത്തെ ബാധിച്ചു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഓണപ്പരീക്ഷ മാറ്റിവെയ്ക്കാന്‍ നിര്‍ദ്ദേശം വെച്ചിരിക്കുന്നത്. മഴക്കെടുതിയില്‍ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഓണപ്പരീക്ഷകള്‍ ഒഴിവാക്കി പകരം ക്ലാസ്സ് തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി വകുപ്പുകള്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ 29ന് ചേരുന്ന ഉന്നതതലയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments