Thursday, April 18, 2024
HomeInternationalസഭയില്‍ സമൂലമായ പരിവര്‍ത്തനം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സഭയില്‍ സമൂലമായ പരിവര്‍ത്തനം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സഭയില്‍ സമൂലമായ പരിവര്‍ത്തനം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നു, സഭ കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് തയ്യാറാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. വിശ്വാസികളെ അഭിസംബോധന ചെയ്ത് എസ്‌റ്റോണിയയില്‍ വച്ച് സംസാരിക്കുകയായിരുന്നുമാർപാപ്പ.ലൈംഗിക ,സാമ്പത്തിക ആരോപണങ്ങളെ അപലപിക്കാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. കാലത്തിനനുസരിച്ച്‌ മാറാന്‍ സഭ തയ്യാറാകണം. ഇത്തരം വിഷയങ്ങളില്‍ സുതാര്യമായും സത്യസന്ധമായും സഭ പ്രതികരിക്കണം. ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെങ്കില്‍ സഭ നിലപാട് മാറ്റണമെന്നും മാര്‍പാപ്പ വ്യക്തമാക്കി. യുവാക്കളില്‍ പലരും സഭയില്‍ നിന്നകലുന്നത് ഞങ്ങള്‍ക്ക് അര്‍ത്ഥവത്തായി അവരോട് സംവദിക്കാന്‍ സാധിക്കാത്തതിനാലാണെന്ന് ഞങ്ങള്‍ക്കറിയാം. പ്രശ്‌നങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാന്‍ സഭയ്ക്കാകുന്നില്ലെന്ന യുവാക്കളുടെ ആശങ്ക മനസ്സിലാക്കുന്നു. പരിവര്‍ത്തനത്തിന് വിധേയരാകേണ്ടത് ഞങ്ങള്‍ തന്നെയാണ്. ജനങ്ങളുടെ ഭാഗത്ത് നിലകൊള്ളാന്‍ ഞങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട്,’ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ജര്‍മനിയില്‍ 1964നും 2014 നും ഇടയില്‍ 3677 പേര്‍ വൈദികരുടെ പീഡനത്തിനിരയായി എന്ന ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സഭ മാറ്റങ്ങള്‍ക്ക് തയ്യാറാകണമെന്ന മാര്‍പാപ്പയുടെ പ്രതികരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments