കാണാതായ കൗ​മാ​ര​ പ്രായത്തിലുള്ള സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ല്‍

unburried dead

കാണാതായ കൗ​മാ​ര​ പ്രായത്തിലുള്ള സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ല്‍ ക​ണ്ടെ​ത്തി. വ​ട​ക്കു ​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ രോ​ഹി​ണി​യി​ല്‍ അ​ലി​പു​രി​യില്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹങ്ങള്‍ കണ്ടെത്തിയത്. പോ​ലീ​സ് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എത്തിയ ബന്ധുക്കള്‍ മൃ​ത​ദേ​ഹങ്ങള്‍ തി​രി​ച്ച​റി​ഞ്ഞു. സെ​പ്റ്റം​ബ​ര്‍ പത്തൊൻപതിനാണ് ഇവരെ കാണാതായത്. ബ​സ് ടെ​ര്‍​മി​നി​ലേ​ക്കെ​ന്നു​പ​റ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ സ​ഹോ​ദ​രി​മാ​ര്‍ പി​ന്നീ​ട് മ​ട​ങ്ങി​യെ​ത്തി​യി​ല്ല. തുടര്‍ന്ന് ബ​ന്ധു​ക്ക​ള്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ സോ​ലാം​പു​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി നല്‍കുകയായിരുന്നു. മൃ​ത​ദേ​ഹങ്ങളില്‍ പ​രി​ക്കേ​റ്റ​തി​ന്‍റെ പാ​ടു​ക​ളൊ​ന്നും കാ​ണാ​നില്ലെന്നും . പോസ്റ്റ്മാർട്ടത്തിനു ശേ​ഷം മാ​ത്ര​മേ മ​ര​ണം സം​ബ​ന്ധി​ച്ച്‌ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കു​യെന്നും പോ​ലീ​സ് അ​റി​യി​ച്ചു