Thursday, April 18, 2024
HomeKeralaകന്യാസ്ത്രീയെക്കുറിച്ചു മോശമായി പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എ കുടുങ്ങി

കന്യാസ്ത്രീയെക്കുറിച്ചു മോശമായി പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എ കുടുങ്ങി

കന്യാസ്ത്രീയെക്കുറിച്ചു മോശമായി പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എയ്‌ക്ക് എതിരെ പൊലീസ് കേസ്. കന്യാസ്‌ത്രീയുടെ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ജില്ലാ പൊലീസ് മേധാവിയ്‌ക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിന് കൈമാറി. കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി സി ജോര്‍ജ് കന്യാസ്‌ത്രീയ്‌‌ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായപ്പോൾ ഈ പരാമര്‍ശം പി സി ജോര്‍ജ് എംഎല്‍എ പിന്‍വലിച്ചിരുന്നു. കേസിലെ ഇരയായ കന്യാസ്‌‌ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനു വേണ്ടി ഒരാഴ്‌ചയ്ക്കുള്ളില്‍ പൊലീസിനു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയ്‌‌ക്ക് പൊലീസ് നോട്ടീസ് അയച്ചു. മിഷനറീസ് ഓഫ് ജീസസിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിലൂടെയായിരുന്നു ഇരയുടെ ചിത്രം പ്രചരിപ്പിച്ചത്. ഇതിനെതിരെ കന്യാസ്‌ത്രീയുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കന്യാസ്‌ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതയിലെ വൈദികന്റെ സഹോദരനെതിരെയും അന്വേഷണസംഘം കേസെടുത്തു. കുറവിലങ്ങാട് സന്യാസിനീമഠത്തിലെ ജീവനക്കാരനാണ് വധശ്രമമുണ്ടൊയെന്ന് നേരത്തെ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീ നല്‍കിയ പരാതിയിന്മേലാണ് ഫാ. ലോറന്‍സ് ചാട്ടുപറമ്ബിലിന്റെ സഹോദരനെതിരെ കേസെടുത്തത്. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്ബുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജലന്ധറിലെത്തി കൂടുതല്‍ തെളിവും മൊഴികളും ശേഖരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷമെ അന്വേഷണസംഘം ജലന്ധറിലേയ്ക്ക് പോകൂവെന്നാണ് അറിയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments