യോഗി ആദിത്യനാഥിനെതിരെ കൊലപാതക കേസ്

യോഗി ആദിത്യനാഥിനെതിരെ കൊലപാതക കേസ്. 19 വയസ്സുകാരന്റെ കൊലപാതലുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസ് അയച്ചു. 1999 ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടി വെയ്പ്പില്‍ സത്യപ്രകാശ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നോട്ടീസ്. സമാജ്വാദി പാര്‍ട്ടി നേതാവായ താലട്ട് അസീസിന്റെ സ്വകാര്യ സുരക്ഷ ചുമതല വഹിച്ചിരുന്നയാളായിരുന്നു സത്യപ്രകാശ്. മഹാരാജ്ഗഞ്ചില്‍ നടന്ന പ്രതിഷേധത്തിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് എഫ്‌ഐആര്‍.കേസില്‍ വീണ്ടും വിചാരണ ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ അസീസ് സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിരുന്നു. ഹര്‍ജി തള്ളിയതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് വീണ്ടും തുറക്കാന്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ വിചാരണയ്ക്കുവേണ്ടി ലക്നൗ ഹൈക്കോടതി യോഗി ആദിത്യനാഥ് അടക്കമുള്ള ആളുകളോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.2019ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോള്‍ പഴ കേസില്‍ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഇതിനോടകം തന്നെ യോഗി ആദിത്യനാഥിന്റെ രാജിക്കായി പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. പത്തൊമ്ബത് വയസ്സുകാരന്റെ കൊലപാതകവുമാി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കോടതി നോട്ടീസ് അയച്ചത് എല്ലാവരും അറിഞ്ഞു കാണും. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി കസേരയിലിരുന്നാല്‍ വിചാരണയെ സ്വധീനിക്കാന്‍ കഴിയും, അത് ഇരകള്‍ക്ക് ദോഷകരമായി ഭവിക്കും. അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് സമാജ്വാദി പാര്‍ട്ടി വക്താവ് ന്യൂസ്18 നോട് പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെയും ഉപമുഖ്യമന്ത്രിക്കെതിരെയും അതിഗൗരവകരമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപരമായി അവര്‍ മാറി നില്‍ക്കണം. കേസില്‍ നടപടിയെടുത്ത് നോട്ടീസ് അയച്ചതില്‍ കോടതിയോട് നന്ദി പറയുന്നെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവാഷ്തി പറഞ്ഞു. വിചാരണ പൂര്‍ത്തിയാകുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നല്‍ക്കണം. ഇല്ലെങ്കില്‍ ഇരകളെ ഭീഷണിപ്പെടുത്താനും വെല്ലുവിളിക്കാനും കഴിയും.  300 എംഎല്‍എമാരില്‍ കൂടുതലുള്ള ബിജെപിക്ക് കേസില്‍ പ്രതിയാക്കപ്പെട്ട ഒരാളല്ലാത്ത മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്തത് നാണക്കേടാണെന്നും അദ്ദേഹം പഞ്ഞു.ഇപ്പോള്‍ മഹാരാജ്ഗഞ്ച് സെഷന്‍സ് കോടതിയാണ് ആദിത്യനാഥിനോടും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരോടും വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ യോഗി ആദിത്യനാഥ് ശ്രമം നടത്തുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. അടുത്ത വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസില്‍ ഏറ്റ തിരിച്ചടി ബിജെപിക്ക് രാഷ്ട്രീയപരമായി പ്രതിസന്ധിയാണ് നേരിട്ടിരിക്കുന്നത്.