Friday, March 29, 2024
HomeKeralaപി സി ജോർജ്ജ് എം എൽ എ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ...

പി സി ജോർജ്ജ് എം എൽ എ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കൈമുത്തി വണങ്ങി

പി സി ജോർജ്ജ് എം എൽ എ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കൈമുത്തി. ബിഷപ്പിനെ കണ്ടത് സൗഹൃദ സന്ദര്‍ശനമായിരുന്നെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ‘നിരപരാധിയെ ജയിലിലാക്കിയതിന് ശിക്ഷ ഇടിത്തീയായി വരും. മാധ്യമപ്രവര്‍ത്തകരാണ് ബിഷപ്പിനെ ജയിലിലാക്കിയത്. ബിഷപ്പിന്റെ കൈമുത്തി വണങ്ങിയെന്നും പി.സി ജോര്‍ജ് പറഞ്ഞു. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഫ്രാങ്കോ മുളക്കലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിഷപ്പിനെ വീണ്ടും കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് പൊലീസ് സ്വീകരിച്ചതോടെയാണ് കോടതി റിമാന്‍ഡിലേക്ക് നീങ്ങിയത്.അടുത്ത മാസം ആറാം തീയ്യതി വരെയാണ് ബിഷപ്പിനെ പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ഫ്രാങ്കോ മുളക്കലിന് മേല്‍ ചുമത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments