Friday, March 29, 2024
HomeKeralaശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 1407 പേരെ പോലീസ് അറസ്റ്റു ചെയ്തു

ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 1407 പേരെ പോലീസ് അറസ്റ്റു ചെയ്തു

കോടതി വിധിയുടെ വെളിച്ചത്തിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 1407 പേരെ പോലീസ് അറസ്റ്റു ചെയ്തു. 258 കേസുകളാണ് പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റു ചെയ്തവര്‍ പത്തനംത്തിട്ട, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അക്രമസംഭങ്ങളില്‍ ഉള്‍പ്പെട്ടവരും, നിരോധനീജ്ഞ ലംഘിച്ചവരാണ്. കോട്ടയം, എറണാകുളം പാലക്കാട് ജില്ലകളിലേയും പത്തനംത്തിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരിലേറയും. അക്രമത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പൊലീസ് പുറത്തുവിട്ടിരുന്നു. അതിനിടെ പുറത്തുവിട്ട ചിത്രത്തില്‍ പൊലീസുകാരന്‍ ഇബ്രാഹീംകുട്ടിയുടെ ചിത്രം ഉള്‍പ്പെട്ടത് വിവാദമായി. പൊലീസ് സൈബര്‍ വിഭാഗത്തിന് തെറ്റ് പറ്റിയതാണെന്ന് അധികൃതർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments