ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്തവർ പിടിയിൽ

sex blackmail

ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ പകര്‍ത്തിയശേഷം ബ്ലാക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 5 അംഗ സംഘം അറസ്റ്റില്‍. പിടിയിലാവരില്‍ 3 യുവതികളും ഉള്‍പ്പെടുന്നു. ഛത്തീസ്ഗഡിലെ ഭിലായിലാണ് സംഭവം.ലൈംഗിക വ്യാപാരത്തിലേര്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. ഇടപാടുകാരുമായി യുവതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടും. തുടര്‍ന്ന് അവരറിയാത ദൃശ്യങ്ങള്‍ പകര്‍ത്തും. പിന്നീട് അതുപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്നതാണ് സംഘത്തിന്റെ രീതി. പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തുക. ഇത്തരത്തില്‍ നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പക്ഷേ ആരും പരാതിപ്പെട്ട് രംഗത്തെത്താതിരുന്നതിനാല്‍ ഇവരെ പിടികൂടാനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം ഒരു യുവാവ് സംഘത്തിന്റെ ഭീഷണിക്കിരയായതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബ്ലാക്‌മെയില്‍ ടീമിനെ പിടികൂടാനായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.