തോമസ് ചാണ്ടി സുപ്രീംകോടതിയിൽ നൽകിയ അപ്പീലിനെതിരെ സിപിഐ നേതാവ്

supreme court

കായൽ കൈയേറ്റ കേസിൽ മുൻമന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയിൽ നൽകിയ അപ്പീലിനെതിരെ സിപിഐ നേതാവ് തടസ്സ ഹർജി സമർപ്പിച്ചു. സിപിഐയുടെ കർഷക സംഘടന നേതാവ് ടി.എൻ. മുകുന്ദനാണ് തടസ്സ ഹര്‍ജി നല്‍കിയത്. ഈ നീക്കം സിപിഐ നേതൃത്വത്തിന്‍റെ അനുമതിയോടെ എന്നാണ് സൂചന.
സർക്കാർ അഭിഭാഷകർ സിപിഎം നോമിനികളായതിനാൽ റവന്യൂ മന്ത്രിയുടെ നിലപാടിന് വിരുദ്ധമാകുമെന്ന് ആശങ്കയുള്ളതിനാലാണ് സിപിഐ തടസ്സ ഹർജി നൽകിയതെന്നാണ് വിവരം. ഹൈക്കോടതി വിധിക്കെതിരായും കളക്റ്ററുടെ അന്വേഷണ റിപ്പോർട്ടിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്.