Thursday, April 18, 2024
HomeNationalയോഗി ആദിത്യനാഥിനെ ചെരുപ്പിന് അടിക്കണമെന്ന് ശിവസേന അധ്യക്ഷന്‍

യോഗി ആദിത്യനാഥിനെ ചെരുപ്പിന് അടിക്കണമെന്ന് ശിവസേന അധ്യക്ഷന്‍

ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്ത്. യോഗി ആദിത്യനാഥിനെ ചെരുപ്പിന് അടിക്കണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് താക്കറെയുടെ വിമര്‍ശനം. യോഗി ആദിത്യനാഥ് അടുത്തിടെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശന വേളതില്‍ ശിവജിയുടെ ചിത്രത്തില്‍ ചെരുപ്പ് ധരിച്ച്‌ കൊണ്ട് മാല അണിയിക്കുകയും ചെയ്തു. ഇതാണ് ശിവസേനയെ ചൊടിപ്പിച്ചത്. ശിവജിയുടെ ചിത്രത്തില്‍ ചെരുപ്പ് ഇട്ടുകൊണ്ട് മാല അണിയിച്ച യോഗിയെ അതേ ചെരുപ്പൂരി അടിക്കാന്‍ തോന്നുന്നുവെന്ന് താക്കറെ സാംമ്‌നയിലെ ലേഖനത്തില്‍ എഴുതി. അയാള്‍ യോഗിയല്ല, ഭോഗിയാണ്. യോഗിയായിരുന്നെങ്കില്‍ അയാള്‍ എല്ലാം പരിത്യജിച്ച്‌ സന്യസിക്കുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കസേര തേടിയാണ് യോഗി ആദിത്യനാഥ് പോയതെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.ബി.ജെ.പിക്കെതിരേയും താക്കറെ രൂക്ഷവിമര്‍ശനം നടത്തി. ബി.ജെ.പി ഭ്രാന്തന്‍ കൊലയാളിയാണ്. അവര്‍ക്ക് തടസമായി വരുന്ന ആരെയും ഇല്ലാതാക്കും. നാസിക്കിലേയും പ്രഭാനിയിലേയും ശിവസേനയുടെ വിജയം ഒരു തുടക്കം മാത്രമാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാല്‍ഘറിലും ശിവസേന വിജയിക്കുമെന്ന് താക്കറെ അവകാശപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments