അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ എറണാകുളം ജില്ലാകമ്മിറ്റിഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 2.11 കോടി

cpm flag

എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 2,11,19,929 രൂപ.ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വര്‍ണനാണയവും നാലു വളയും ഒരു സ്വര്‍ണലോക്കറ്റും ലഭിച്ചു.ജില്ലയിലെ 20 ഏരിയ കമ്മിറ്റികളുടെ കീഴില്‍ പാര്‍ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ രണ്ടുദിവസം നടന്ന ഹുണ്ടികപ്പിരിവിലൂടെ ലഭിച്ച പണമാണ് ഇതിലേറെയും.വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സഹായം എത്തിച്ചു. ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ അഭിമന്യു കുടുംബസഹായ ഫണ്ട് അക്കൗണ്ടില്‍ ബുധനാഴ്ചവരെ എത്തിയ 39,48,070 രൂപയും ഇതില്‍ ഉള്‍പ്പെടും. അക്കൗണ്ടിലേക്ക് ഇപ്പോഴും സഹായം എത്തുകയാണ്.ഏരിയ കമ്മിറ്റികള്‍വഴി 1,63,51,299 രൂപയും ജില്ലാകമ്മിറ്റിക്ക് നേരിട്ട് 8,20,560 രൂപയുമാണ് ലഭിച്ചത്.

വിവിധ ഏരിയ കമ്മിറ്റികള്‍ക്ക് ലഭിച്ച തുക

എറണാകുളം: 11,50,000
പള്ളുരുത്തി: 11,47,901
കൊച്ചി: 10,03,484
വൈറ്റില: 12,30,790
തൃപ്പൂണിത്തുറ: 14,64,221
കളമശേരി: 10,52,888
മുളന്തുരുത്തി: 8,01,765
കൂത്താട്ടുകുളം: 5,32,745
കോലഞ്ചേരി: 8,18,160
മൂവാറ്റുപുഴ: 8,09,015
കോതമംഗലം: 7,84,177
കവളങ്ങാട്: 3,12,000
പെരുമ്ബാവൂര്‍: 9,35,205
കാലടി: 6,11,145
അങ്കമാലി: 4,02,000
നെടുമ്ബാശേരി: 5,46,023
ആലുവ: 5,15,183
ആലങ്ങാട്: 7,69,599
പറവൂര്‍: 6,50,243
വൈപ്പിന്‍: 8,19,255

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികളാണ് ഫണ്ട് ശേഖരിച്ചത്. അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട അര്‍ജുന്റെയും വിനീതിന്റെയും ചികിത്സക്കുകൂടിയാണ് ഫണ്ടിന് ആഹ്വാനംചെയ്തത്.