Wednesday, April 24, 2024
HomeNationalതാജ്മഹല്‍ ഒരു ശവകുടീരമാണ്‌: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

താജ്മഹല്‍ ഒരു ശവകുടീരമാണ്‌: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

താജ്​മഹലിനുവേണ്ടി ആദ്യമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയില്‍ സത്യവാങ്​മൂലം നല്‍കി. സത്യവാങ്​മൂലത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് താജ്മഹല്‍ ശിവ ക്ഷേത്രമല്ല; അത് ഒരു ശവകുടീരമാണ്‌. ആഗ്ര ​ജില്ലാ കോടതിയിലാണ്​ ആർക്കിയോളജി വകുപ്പ് സത്യവാങ്​മൂലം നല്‍കിയിരിക്കുന്നത്.

2015 ഏപ്രിലിൽ ആഗ്ര ജില്ലാ കോടതിയിൽ ആറ്​ അഭിഭാഷകർ താജ്​മഹൽ ശിവക്ഷേത്രമാണെന്ന്​ അവകാശപ്പെട്ട്​ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിൽ കേന്ദ്രസർക്കാർ, സാംസ്​കാരിക വകുപ്പ്​, ആഭ്യന്തര സെക്രട്ടറി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനു മറുപടിയായാണ് ആർക്കിയോളജി വകുപ്പ്​ സത്യവാങ്​മൂലം നൽകിയിരിക്കുന്നത്. ഇതുകൂടാതെ 2015 നവംബറിൽ ​കേന്ദ്ര സാംസ്​കാരിക വകുപ്പ്​ താജ്​മഹൽ നിന്നിരുന്ന സ്ഥലത്ത്​ശിവക്ഷേത്രമുള്ളതിന്​ തെളിവുകളില്ല എന്ന് ലോക്​സഭയിൽ വ്യക്​​തമാക്കിയിരുന്നു. 1920 ഡിസംബർ 22ലെ ഉത്തരവ്​ പ്രകാരം ആർക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് താജ്​മഹൽ സംരക്ഷിത സ്മാരകമായി കണക്കാക്കി സംരക്ഷിച്ചുവരികയാണ്‌. താജ്​മഹൽ നിന്നിരുന്ന സ്ഥാനത്ത്​ ശിവക്ഷേത്രമോ ശിവലിംഗമോ ഉണ്ടായിരുന്നില്ലെന്ന്​ വകുപ്പി​ന്‍റെ രേഖകൾ വ്യക്​തമാക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments