Thursday, March 28, 2024
HomeKeralaകയ്യേറ്റക്കാരോട് കർശന നടപടി - മുഖ്യമന്ത്രി പിണറായി

കയ്യേറ്റക്കാരോട് കർശന നടപടി – മുഖ്യമന്ത്രി പിണറായി

ഇടുക്കിയില്‍ കയ്യേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം കുടിയേറ്റ കര്‍ഷകരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പട്ടയ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. പട്ടയം നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മൂന്നാറില്‍ പറഞ്ഞു .

നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദുരുദ്ദേശ്യപരമാണ്. നീലക്കുറിഞ്ഞി സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പ്രകൃതിയുടെ വരദാനമാണത്. ഇതിനു ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യില്ല. സര്‍വ്വേ നടത്തിയാല്‍ മാത്രമാണ് കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കു. അതിനാല്‍ ജനങ്ങള്‍ സഹകരിക്കണം. പട്ടയ വിതരണം ഇടുക്കിയില്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments