Thursday, March 28, 2024
HomeKeralaസംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനഘടനയില്‍ മാറ്റം വരുന്നു

സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനഘടനയില്‍ മാറ്റം വരുന്നു

കേരളത്തിലെ ഭാഗ്യാന്വേഷികള്‍ക്ക് സന്തോഷ വാര്‍ത്ത. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനഘടനയില്‍ അടിമുടി മാറ്റം വരുന്നു. സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന മേയ് മാസത്തോടെ സമൂലമായി പരിഷ്കരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. തിങ്കളാഴ്ച നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.എംഎല്‍എ വിഡി സതീശന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് തോമസ് ഐസക്ക് സമ്മാനഘടനയില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചത്. സമ്മാനങ്ങളുടെ എണ്ണം നിലവിലുള്ളതിനെക്കാള്‍ വര്‍ദ്ധിപ്പിക്കും. മുകളിലുള്ള സമ്മാനത്തുകയും ലോട്ടറി വകുപ്പിലെ ജീവനക്കാരുടെ എണ്ണവും കൂട്ടും. എന്നാല്‍ ലോട്ടറി വില്‍പ്പനക്കാരുടെ ഡിസ്കൗണ്ട് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.ഡിസ്കൗണ്ട് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും സര്‍ക്കാരിന് അതിനോട് യോജിപ്പില്ല. ലോട്ടറിയില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ചിരുന്ന ലാഭവിഹിതം കുത്തനെ കുറഞ്ഞതായും മന്ത്രി പറഞ്ഞു. നേരത്തെ 22% ലാഭവിഹിതം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 16% മാത്രമേ ലഭിക്കുന്നുള്ളു. ചെറിയ സമ്മാനങ്ങള്‍ കുറഞ്ഞത് കാരണം ചെറുകിട വില്‍പ്പനക്കാര്‍ക്ക് ഇരുപത് ശതമാനം ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് വിഡി സതീശന്‍ സബ്മിഷനിലൂടെ ഉന്നയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments