ഡേവിഡ് വാര്‍ണറെ ഐപിഎല്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി

david warner

പന്തില്‍ കൃത്രിമം കാണിച്ചു പിടിക്കപ്പെട്ട സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് പുറത്താക്കിയതിന് പിന്നാലെ ഡേവിഡ് വാര്‍ണറെയും ഐപിഎല്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്നു വാര്‍ണര്‍. വാര്‍ണര്‍ക്ക് പകരം ശിഖര്‍ ധവാനായിരിക്കും സണ്‍റൈസേഴ്‌സിനെ നയിക്കുക.നേരത്തെ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ടീം മാനേജ്‌മെന്റ് നീക്കിയിരുന്നു. സ്മിത്തിന് പകരം ക്യാപ്റ്റനായി അജിങ്ക്യ രഹാനയെ രാജസ്ഥാന്‍ മാനേജ്‌മെന്റ് നേരത്തെ നിയോഗിച്ചിരുന്നു.