Friday, April 19, 2024
HomeKeralaകീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ സാധ്യത; മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും

കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ സാധ്യത; മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും

കണ്ണൂര്‍ കീഴാറ്റൂരിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്. ഇതിനായി മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യ തേടി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഗഡ്കരിക്കും ദേശീയപാത അതോറിട്ടി ചെയര്‍മാനും കത്തയച്ചു. കീഴാറ്റൂരില്‍ മേല്‍പ്പാതയെ സംബന്ധിച്ച്‌ കേന്ദ്രം പുനഃപരിശോധനയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു.അതേസമയം, കണ്ണൂർ കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിൽനിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ സമര രീതി മാറ്റാനൊരുങ്ങി വയൽക്കിളികൾ. എല്ലാ ബദൽ മാർഗങ്ങളും അടഞ്ഞാൽ മാത്രം വയൽ വഴി മേൽപാലം നിർമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വയൽക്കിളികൾ. അതേസമയം സമരത്തിന് പിന്തുണയുമായി നന്ദിഗ്രാമിലെ കർഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments