Thursday, March 28, 2024
HomeKeralaആര്‍എസ് എസിനു കടിഞ്ഞാണിടാൻ കച്ചകെട്ടി പിണറായി വിജയൻ

ആര്‍എസ് എസിനു കടിഞ്ഞാണിടാൻ കച്ചകെട്ടി പിണറായി വിജയൻ

ആര്‍എസ്എസിനെതിരെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പടവാൾ. ചട്ടങ്ങള്‍ കൊണ്ടുവന്ന് ആര്‍എസ്എസിനെ നിലക്ക് നിര്‍ത്താനാണ് ശ്രമം. ഇന്നലെ നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ചര്‍ച്ചകളും ഈ രീതിയിലുള്ളതായിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ് ആക്ടില്‍ ആവശ്യമായ ചട്ടം കൊണ്ടുവരുമെന്ന് പിണറായി പ്രസ്താവിച്ചു. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള അക്രമ സംഭവങ്ങള്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയോടെ നടക്കുന്നതായും മുഖ്യമന്ത്രി വിമർശിച്ചു.

കേരള പോലീസ് ആകട് 2011 ലെ എഴുപത്തിമൂന്നാം വകുപ്പ് പ്രകാരം കായിക പരിശീലനം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ ആക്രമണമോ സ്വയരക്ഷയോ സംബന്ധിച്ച അഭ്യാസ രീതികള്‍ ഉള്‍ക്കൊള്ളുന്ന കായിക പരിശീലനം സംഘടിപ്പിക്കാന്‍ പാടില്ല. തന്റെ ഉടമസ്ഥതയിലോ കൈവശത്തിലോ ഉള്ള കെട്ടിടമോ പരിസരമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും അനുവദിക്കാനും പാടില്ല.

ഇത് പരിശോധിക്കാന്‍ എസ്‌ഐയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന് അനുവാദമുണ്ട്. മാസ് ഡ്രില്ല് നിരോധിക്കുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് പോലീസ് ആക്ടില്‍ ചട്ടങ്ങള്‍ രൂപീകരിക്കും, മുഖ്യമന്ത്രി പറഞ്ഞു.

സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആര്‍എസ്എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കായികക്ഷമതയിലൂടെ ആര്‍എസ്എസ് മാനുഷിക മൂല്യങ്ങള്‍ ചോര്‍ത്തിക്കളയുന്നു. ഗാന്ധി ഘാതകരായ ആര്‍എസ്എസിനെ പാഠപുസ്തകങ്ങളില്‍ കൊണ്ടുവരാനും ശ്രമം. സിപിഎമ്മുകാരെ വ്യാപകമായി കൊന്നൊടുക്കുന്നു. കോണ്‍ഗ്രസുകാരില്‍ ചിലരെയും ആര്‍എസ്എസുകാര്‍ കൊന്നൊടുക്കി. സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും ഇത്തരത്തില്‍ ആയുധപരിശീലനങ്ങള്‍ നടക്കുന്നുണ്ട്. ഇത് അനുവദിക്കില്ല, പണറായി പറഞ്ഞു.

കോഴിക്കോട് മുഖംമൂടി ധരിച്ചും അക്രമം നടത്തുന്നു. പ്രാദേശികമായി നടക്കുന്ന പല അക്രമങ്ങളിലും മറ്റു കേന്ദ്രങ്ങളില്‍ നിന്നുള്ളവരെ ആര്‍എസ്എസുകാര്‍ എത്തിക്കുന്നു. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും ക്യാമ്പ് ചെയ്ത് ക്ഷേത്രങ്ങളില്‍ ഉത്സവത്തിനും മറ്റുമെത്തുന്നവരെ ആക്രമിക്കുന്നു. കാസര്‍കോട് മദ്രസ അധ്യാപകനെ കൊന്നത് ഇത്തരത്തില്‍ ഒരു ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതിലൂടെ വര്‍ഗീയ കലാപം ഉണ്ടക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചതെന്നും പിണറായി ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments