സി.ബി.എസ്.ഇ പരീക്ഷ ഫലം; 83.01 വിജയശതമാനം

exam

സി.ബി.എസ്.ഇ ബോർഡിന്‌ കീഴിൽ നടത്തിയ പന്ത്രണ്ടാം ക്ളാസ്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാ‍ണ്‌ ഇക്കൊല്ലത്തെ വിജയശതമാനം.പതിനൊന്ന് ലക്ഷത്തിൽപരം വിദ്യാർത്ഥികളാണ്‌ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടന്ന സി.ബി.എസ്.ഇ പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷത്തെ വിജയവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ശതമാനം വർദ്ധനയാണ്‌ ഇക്കുറി വിജയത്തിൽ ഉണ്ടായിട്ടുള്ളത്. cbseresults.nic.in, cbse.nic.in, results.nic.in, cbse.examresults.net, results.gov.in എന്നീ വെബ്സൈറ്റുകൽ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.മേഘ്ന ശ്രീവാസ്തവ എന്ന വിദ്യാർത്ഥിനി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗാസിയാബാദ് സ്വദേശിനിയാ‍ണ്‌ മേഘ്ന. 500ഇൽ 499 മാർക്ക് നേടിയാ‍ണ്‌ മേഘ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.അതേസമയം 97 ശതമാനം വിജയത്തോടെ തിരുവനന്തപുരം, രാജ്യത്ത് വിജയശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന മേഖലയായി. ചെന്നൈ, ദൽഹി എന്നീ മേഖലകളാണ്‌ തൊട്ടുപിന്നിൽ.