ഉപയോക്‌താക്കളുടെ വിവരങ്ങൾ ചോർന്നതിനു ശേഷം ഫേസ്ബുക്കിന് കഷ്ടകാലം

facebook

ഉപയോക്‌താക്കളുടെ വ്യക്തിഗതവിവരം ചോർന്നതിന് പിന്നാലെ അമേരിക്കൻ ഓഹരി വിപണയിൽ മൂക്ക് കൂത്തി വീണ് ഫെയ്‌സ്ബുക്ക്. 1500 കോടി ഡോളറിന്‍റെ നഷ്‌ടമാണ് രണ്ട് മണിക്കൂർ കൊണ്ട് ഉണ്ടായിരിക്കുന്നത്. ഏകദേശം ഒരുലക്ഷത്തിമുപ്പതിനായിരംകോടി രൂപയാണ് ഇതോടെ ഫെയ്‌സ്ബുക്ക് സ്ഥാപകന് നഷ്‌ടമായത്ലോകസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആകെ വരുമാനത്തിന്‍റെ അഞ്ച് ശതമാനം മാത്രമാണ് ഇപ്പോൾ സുക്കർബർഗിന് നഷ്‌ടമായിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നാണ് സൂചന. രണ്ടാം പാദത്തിൽ കമ്പിനിയുടെ വരുമാനത്തിന്‍റെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് വലിയ തിരച്ചടിയെന്നതും ശ്രദ്ധേയമാണ്. മൂന്നും നാലും പാദത്തിലും വരുമാനം കുറയുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഫെയ്‌സ്ബുക്ക് ഉപയോക്‌താക്കളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയ കാലഘട്ടമാണിത്. കമ്പിനിയുടെ വരുമാനം വർധിച്ചെങ്കിലും പ്രതീക്ഷത്ര വരുമാനം ഉണ്ടായിട്ടില്ലെന്നാണ് ഫെയ്‌സ്ബുക്ക് അധികൃതരുടെ പ്രതികരണം.