ഉരുട്ടിക്കൊല കേസിലെ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ പിണറായി വിജയനെ സന്ദര്‍ശിച്ചു.

pinarayi

ഉരുട്ടിക്കൊല കേസിലെ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് സന്ദര്‍ശനം നടത്തിയത്. കേസില്‍ കോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്ബോഴും മുഖ്യമന്ത്രിയായിരിക്കുമ്ബോഴും കേസുമായി ബന്ധപ്പെട്ട് ചെയ്ത സഹായത്തിന് ഉദയകുമാറിന്റെ അമ്മ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. തുടര്‍ന്നും എല്ലാ പിന്തുണയും പ്രഭാവതിയമ്മക്ക് ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.കഴിഞ്ഞ ദിവസമാണ് പ്രഭാവതിയമ്മയുടെ ഏക മകന്‍ ഉദയകുമാറിനെ പൊലീസ് ഉരുട്ടിക്കൊന്ന കേസില്‍ വിധിവന്നത്. കുറ്റക്കാരായ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവുമായിരുന്നു കോടതി ശിക്ഷ വിധിച്ചത്.