എരുമേലിയിൽ ബസ് ഓടിച്ച പി സി ജോർജ്ജ് എം എൽ എ ബസില്‍ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടി

george p c mla

എരുമേലിയിൽ ബസ് ഓടിച്ച പി സി ജോർജ്ജ് എം എൽ എ ബസില്‍ നിന്ന് ഇറങ്ങാൻ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. നിയമസഭയിലായാലും വേദികളിലായാലും ആരുടെയും ശ്രദ്ധ കവരുന്നതില്‍ പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ് അഗ്രഗണ്യനാണ്. പിസി എന്ത് പറഞ്ഞാലും ചെയ്താലും വാര്‍ത്തയാകുന്നതാണ് ഇക്കഴിഞ്ഞ നാളുകളിലൊക്കെ കണ്ടത്. ചിലതെല്ലാം വന്‍ വിവാദങ്ങള്‍ക്ക് തന്നെ വഴിമരുന്നിട്ടു.ഇക്കുറി ബസ് ഓടിച്ചുകൊണ്ടാണ് പിസി ജോര്‍ജ് താരമായത്. തന്റെ മണ്ഡലത്തില്‍ പുതുതായി നിര്‍മ്മിച്ച റോഡിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഡ്രൈവിംഗ്.
വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട് കിടന്ന എരുമേലി എട്ടാം വാര്‍ഡിലാണ് എംഎല്‍എയുടെ മുന്‍കൈയില്‍ റോഡുണ്ടായത്. റോഡ് വെട്ടിയതോടെ ബസ് റൂട്ടും അനുവദിച്ചു. അങ്ങനെയെങ്കില്‍ ഉദ്ഘാടനം ബസ് ഓടിച്ചുകൊണ്ടുതന്നെയാകട്ടെയെന്ന് പിസിയും സംഘാടകരും തീരുമാനിച്ചു. എംഎല്‍എ ഡ്രൈവിംഗ് സീറ്റിലിരുന്നു. പിന്നെ ഡ്രൈവിംഗ് തുടങ്ങി. കയ്യടികള്‍ മുഴങ്ങവെ ബസ് മുന്നോട്ട് നീങ്ങി.എന്നാല്‍ ബസില്‍ നിന്ന് ഇറങ്ങാനാണ് അദ്ദേഹം ബുദ്ധിമുട്ടി. ഒടുവില്‍ കസേര വെച്ച് അതില്‍ ചവിട്ടി ഇറങ്ങുകയായിരുന്നു.