വെള്ളപ്പൊക്കത്തിൽ ത​ക​ർ​ന്ന ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം

aranmula

വെള്ളപ്പൊക്കത്തിൽ ത​ക​ർ​ന്ന ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ന് ഇനി പു​തി​യ കെ​ട്ടി​ടം. പോ​ലീ​സു​കാ​ർ ഒ​ന്ന​ട​ങ്കം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്പോ​ൾ സ്റ്റേ​ഷ​നും സാ​മ​ഗ്രി​ക​ളും പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലെ ജീ​പ്പും ഒ​ഴു​കി​പ്പോ​യി. ഇ​തു പി​ന്നീ​ട് ക​ണ്ടെ​ടു​ത്തു.മാ​തൃ​കാ പോ​ലീ​സ് സ്റ്റേ​ഷ​നും പി​ന്നാ​ലെ ജ​ന​മൈ​ത്രി സ്റ്റേ​ഷ​നു​മൊ​ക്കെ​യാ​യി അ​റി​യ​പ്പെ​ട്ട ആ​റ​ന്മു​ള​യ്ക്കു പ്ര​ള​യം സ​മ്മാ​നി​ച്ച​ത് വ​ൻ ന​ഷ്ട​ങ്ങ​ളാ​ണ്. സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ റി​ക്കാ​ർ​ഡു​ക​ളും ന​ഷ്ട​മാ​യി. കം​പ്യൂ​ട്ട​റു​ക​ളും സ്കാ​നിം​ഗ് മെ​ഷീ​നും ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​നു​മെ​ല്ലാം വെ​ള്ള​ത്തി​ലാ​യി. വ​ർ​ഷ​ങ്ങ​ളാ​യി സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രേ​ഖ​ക​ൾ പൂ​ർ​ണ​മാ​യി വെ​ള്ള​മെ​ടു​ത്തു.  പ്ര​ള​യ​ത്തി​നു ​ശേ​ഷം സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ബ​ല​ക്ഷ​യ​ത്തി​ലാ​യി. കെ​ട്ടി​ട​ത്തി​നു വി​ള്ള​ലു​ണ്ടാ​യി. ഇ​തോ​ടെ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ഇ​വി​ടെ​നി​ന്നു മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് പോ​ലീ​സ് വ​കു​പ്പ് ഉ​യ​ർ​ത്തു​ന്ന​ത്.  ഡി​ജി​പി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു ന​ൽ​കി​യ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​വ​ർ​ത്ത​നം മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്താ​യു​ള്ള ട്രാ​ഫി​ക് പാ​ർ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്. താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണം മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. സെ​ല്ലോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ല.താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചു പ​ണി​യു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.