500 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള മഠത്തിലെ സ്വാമിയുടെ കേളികൾ പുറത്തായി

swami bangalore

യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന സ്വാമിയുടെ ചിത്രങ്ങള്‍ വൈറലായി. ബംഗലൂരു കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഹുനസാമരനഹള്ളി സമസ്ഥാന മഠത്തിലെ അടുത്ത അനന്തരാവകാശി ദയാനന്ദ സ്വാമിയാണ് തന്റെ അശ്ലീല ചിത്രങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് കുടുക്കിലായിരിക്കുന്നത്. ഇപ്പോഴത്തെ മഠാധിപതി പട്ടട പര്‍വത രാജ ശിവാചര്യ സ്വാമിയുടെ കാലശേഷം മഠത്തിന്റെ അധിപതിയാകാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ദയാനന്ദ സ്വാമി കുരുക്കിലായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയോടാണ് സംസ്ഥാനത്തെ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. യുവതിയെ ദയാനന്ദ സ്വാമി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായാണ് വീഡിയോയില്‍. ഒടുവില്‍ ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വാര്‍ത്തയോട് പ്രതികരിക്കാനാവാതെ മഠം പ്രതിരോധത്തിലായി. മഠത്തിന് മുന്നില്‍ ഭക്തരുടെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് വന്‍ സുരക്ഷ സന്നാഹമാണ് പൊലീസ് മഠത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 500 വര്‍ഷത്തിലേറെ പാരമ്പര്യം ഈ മഠത്തിനുണ്ട്. കര്‍ണ്ണാടകയിലെ ഏറ്റവും സമ്പന്നമായ മഠങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. രാജ ഭരണ കാലത്ത് മൈസൂരു രാജാവ് ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് മഠത്തിന് സംഭവന ചെയ്തിരുന്നത്. അടുത്തിടെ ഈ ഭൂമികളില്‍ പലതും മഠാധിപതിയും മകനും ചേര്‍ന്ന് വന്‍കിട ഭൂമാഫിയകള്‍ക്ക് കൈമാറുകയാണെന്ന ആക്ഷേപം ശക്തമായിരിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ അശ്ലീല ദൃശ്യങ്ങള്‍ കൂടി പുറത്ത് വരുന്നത്.