Thursday, March 28, 2024
Homeപ്രാദേശികംചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം.മുരളി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം.മുരളി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം.മുരളി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. മുരളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം ഏകാഭിപ്രായത്തില്‍ എത്തിയതായാണ് റിപ്പോട്ട്. ചെങ്ങന്നൂരില്‍ എം.മുരളിയെ നിര്‍ത്തിയാലാണ് വിജയ സാധ്യതയെന്നും ബി.ജെ.പിയ്ക്ക് കിട്ടാന്‍ സാധ്യതയുള്ള നായര്‍ വോട്ടുകള്‍ മുരളിക്ക് ലഭിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.നാല് തെരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ് മുരളി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തന്ത്രങ്ങള്‍ ഒരുക്കാന്‍ രാധാകൃഷ്ണന് ചെങ്ങന്നൂവിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കേണ്ടത് അഭിമാന പ്രശ്‌നമായാണ് കോണ്‍ഗ്രസ് കാണുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുമായി പ്രാദേശിക നേതൃത്വം ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നാണ് വിവരം. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ അനുമതിയും കേരള നേതൃത്വത്തിന് ലഭിച്ചിട്ടണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments