Saturday, April 20, 2024
HomeNationalയുജിസി പിരിച്ചുവിടാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു

യുജിസി പിരിച്ചുവിടാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു

യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ (യുജിസി) പിരിച്ചുവിടാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കും. കമ്മീഷനില്‍ 12 അംഗങ്ങളുണ്ടാകും. കരട് നിയമം മാനവവിഭവ ശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു. യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ൻ​ഡ് ക​മ്മീ​ഷ​നെ പി​രി​ച്ചു​വി​ട്ട് ത​ൽ​സ്ഥാ​ന​ത്ത് 12 അം​ഗ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​നാ​ണ് കേ​ന്ദ്രം നീ​ക്കം ന​ട​ത്തു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ക​ര​ട് നി​യ​മം പ്ര​സി​ദ്ധീ​ക​രി​ച്ചു. രാ​ജ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ന്ന​തെ​ന്ന് എ​ച്ച്ആ​ർ​ഡി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു. 12 അം​ഗ ക​മ്മീ​ഷ​നി​ൽ ഒ​രു ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​മാ​നും ഉ​ണ്ടാ​യി​രി​ക്കും. ഇ​വ​രെ​യു​ൾ​പ്പെ​ടെ അം​ഗ​ങ്ങ​ളെ കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് നി​യ​മി​ക്കു​ന്ന​ത്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​ർ അ​ട​ക്കം ക​മ്മീ​ഷ​നി​ൽ അം​ഗ​ങ്ങ​ള‌ാ​യി​രി​ക്കും. കോ​ള​ജു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ഗ്രാ​ൻ​ഡ് അ​നു​വ​ദി​ക്കാ​ൻ യു​ജി​സി​ക്കാ​യി​രു​ന്നു അ​ധി​കാ​ര​മെ​ങ്കി​ൽ ക​മ്മീ​ഷ​ന് ഈ ​അ​ധി​കാ​രം ഉ​ണ്ടാ​യി​രി​ക്കി​ല്ല. മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം നേ​രി​ട്ടാ​യി​രി​ക്കും ഗ്രാ​ൻ​ഡ് അ​നു​വ​ദി​ക്കു​ക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments