Thursday, March 28, 2024
HomeKeralaസ്വന്തം നഗ്നചിത്രങ്ങള്‍ ഇന്റർനെറ്റിലൂടെ അയച്ച കോട്ടയം സ്വദേശി കുടുങ്ങി

സ്വന്തം നഗ്നചിത്രങ്ങള്‍ ഇന്റർനെറ്റിലൂടെ അയച്ച കോട്ടയം സ്വദേശി കുടുങ്ങി

ഇന്റർനെറ്റിലൂടെ സ്വന്തം നഗ്നചിത്രങ്ങള്‍ യുവതിക്ക് അയച്ചുകൊടുത്ത യുവാവ് പുലിവാല് പിടിച്ചു . യുവാവിന്റെ ചെയ്തി യുവതി പുറം ലോകത്തെ അറിയിച്ചതോടെയാണ് ഇയാള്‍ വെട്ടിലായത്. കോട്ടയം എരുമേലിയിലാണ് സംഭവം. പെണ്‍കുട്ടി പ്രസ്തുത ചിത്രങ്ങള്‍ ഇയാളുടെ നാട്ടുകാരുടെ അക്കൗണ്ടുകളിലേക്ക് അയച്ച് പ്രചരിപ്പിക്കുകയായിരുന്നു. ചിത്രങ്ങള്‍ പുറത്തായതോടെ നാട്ടില്‍ ഇറങ്ങാനാകാതെ പുലിവാല് പിടിച്ചിരിക്കുകയാണിയാള്‍. നേരിട്ട് പരിചയമില്ലാത്ത പെണ്‍കുട്ടിക്ക് പലകുറി ഇയാള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ നഗ്നചിത്രങ്ങള്‍ അയച്ചതോടെ പെണ്‍കുട്ടി ഇയാളെ തുറന്നുകാട്ടാന്‍ തന്നെ തീരുമാനിച്ചതാകണം. ഇയാളുടെ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം പ്രസ്തുത ഫോട്ടോകള്‍ അയച്ചുകൊടുത്തു. ഇതോടെ ആളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. അതേസമയം സുഹൃത്തുക്കള്‍ തന്നെ കെണിയൊരുക്കി യുവാവിനെ കുരുക്കിയതാണോയെന്നും സംശയമുണ്ട്. എന്തായാലും മാനഹാനിയെ തുടര്‍ന്ന് നാട്ടിലിറങ്ങാനാകാത്ത ദുരവസ്ഥയാണ് യുവാവിനുണ്ടായിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments