Friday, April 19, 2024
HomeNationalആഡംബര കാറിൽ വന്നു ആട് മോഷണം

ആഡംബര കാറിൽ വന്നു ആട് മോഷണം

അടിപൊളി കാറില്‍ ഗ്രാമങ്ങളിലേക്ക് വന്ന് ആടിനെ മോഷ്ടിച്ചു വന്നിരുന്ന സംഘത്തെ പിടികൂടി. ഉത്തര്‍പ്രദേശിലെ ഇലഹബാദിന് അടുത്തുള്ള ഗംഗാപാര്‍ പ്രദേശത്ത് നിന്നാണ് ആട് കള്ളന്‍ കാറടക്കം പിടിയിലായത്, കൂട്ടത്തിലുള്ള രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മാവിന്റെ ഇലയും ധാന്യങ്ങളും കാണിച്ച് ആടുകളെ ആകര്‍ഷിച്ച് കാറിനകത്താക്കി കൊണ്ടു പോവുകയെന്നതായിരുന്നു ഇവരുടെ സ്ഥിരം പരിപാടി. കാറിന്റെ ഉള്ളില്‍ തന്നെയാണ് ഈ ഭക്ഷ്യ വസ്തുക്കള്‍ ഇവര്‍ കൊണ്ടു പോകാറുള്ളത്. ആടുകള്‍ക്ക് ഇവ നല്‍കി ആകര്‍ഷിക്കുകയാണ് ഇവരുടെ പ്രധാന പരിപാടി. ഒരു വര്‍ഷമായി തങ്ങള്‍ ഈ പ്രവൃത്തി തുടരുകയാണെന്നും ഇത്തരത്തില്‍ 500 ഓളം ആടുകളെ കടത്തികൊണ്ടു പോയതായും ഇയാള്‍ പറഞ്ഞു. ആടുകളെ അടുത്തായി വന്‍തോതില്‍ മോഷണം പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഗ്രാമവാസികള്‍ ഈ കാറിനെ നിരീക്ഷിച്ചു തുടങ്ങിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാറ് സ്ഥിരമായി ഗ്രാമത്തിലൂടെ കടന്ന് പോകാറുണ്ടെന്നും മോഷണവുമായി ഈ കാറിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയത്താലാണ് പ്രദേശ വാസികള്‍ ഈ കാര്‍ തടഞ്ഞു നിര്‍ത്തിയത്. ചോദ്യം ചെയ്യലിനിടെ കൂട്ടത്തിലുള്ള രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ മോഷ്ടാവിനെ കണക്കിന് പെരുമാറി. തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനയിലാണ് മാവിന്റെ ഇലകളും ഗോതമ്പും കണ്ടെടുക്കുന്നത്. ഒരു വരവില്‍ തങ്ങള്‍ അഞ്ച് തൊട്ട് ഏഴ് ആടുകളെ വരെ മോഷ്ടിക്കാറുണ്ടെന്ന് യുവാവ് പറഞ്ഞു. രോക്ഷാകുലരായ നാട്ടുകാര്‍ കള്ളനെ ക്രുരമായി മര്‍ദ്ദിക്കുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. പിന്നീട് ഇയാളെ പൊലീസിന് ഏല്‍പ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments