Friday, March 29, 2024
HomeNationalകുമ്പസാര വിഷയം; മത വിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെടില്ലെന്ന് കണ്ണന്താനം

കുമ്പസാര വിഷയം; മത വിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെടില്ലെന്ന് കണ്ണന്താനം

കുമ്പസാര വിഷയത്തില്‍‌ ദേശീയ വനിത കമീഷന്‍റേത് സര്‍ക്കാറിന്‍റെ ഔദ്യോഗിക നിലപാട് അല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കുമ്പസാരം നിരോധിക്കണമെന്നത് വനിതാ കമീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും കണ്ണന്താനം വ്യക്തമാക്കി. രേഖാ ശര്‍മയുടെ നിലപാടുമായി കേന്ദ്ര സര്‍ക്കാരിന് ഒരു ബന്ധവും ഇല്ല. മത വിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും ഇടപെടില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ക്രി​സ്​​ത്യ​ന്‍ പ​ള്ളി​ക​ളി​ല്‍ കുമ്പസാ​രം നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ദേ​ശീ​യ വ​നി​താ ക​മീ​ഷ​ന്‍ കഴിഞ്ഞദിവസമാണ് കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്. ജ​ല​ന്ധ​ര്‍ ബി​ഷ​പ്പ്​ ഫ്രാ​േ​ങ്കാ മു​ള​ക്ക​ലി​നെ​തി​രേ ക​ന്യാ​സ്​​​ത്രീ ന​ല്‍​കി​യ പ​രാ​തി​യും കുമ്പസാര ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ല്​ ഒാ​ര്‍​ത്ത​ഡോ​ക്​​സ്​ വൈ​ദി​ക​ര്‍ പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യും കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. സ്ത്രീ​ക​ളെ ബ്ലാ​ക്​​മെ​യി​ല്‍ ചെ​യ്യു​ന്ന​തി​ലേ​ക്ക് കുമ്പസാരം വ​ഴി​വെ​ക്കും. മ​ത​പ​ര​മാ​യ കാ​ര്യം എ​ന്ന​തി​ലു​പ​രി സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യാ​ണ് പ്ര​ധാ​ന​മെ​ന്ന് രേ​ഖ ശ​ര്‍​മ പ​റ​ഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments