ദുബായിൽ ബിനോയിയുടേയും ശ്രീജിത്തിന്‍റേയും എന്തു ബിസിനസാണ് ആണെന്ന് വ്യക്തമാക്കണമെന്ന് ഷിബു ബേബി ജോൺ

shibu baby john

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയിയുടേയും ഇടതു മുന്നണിയുടെ ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിന്‍റേയും ദുബായിൽ എന്തു ബിസിനസാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. കേസ് ഇല്ല എന്ന ക്ലിയറൻസ് സർട്ടിഫിക്കേറ്റിനായി ഇന്ത്യൻ കോൺസുലേറ്റാണോ അപേക്ഷ നൽകിയതെന്ന് ബിനോയ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിനോയ് നിരപരാധിയാണേല് അടിസ്ഥാന രഹിതമായ ആരോപണത്തിന്‍റെ ഉദ്ദേശ്യം ബ്ലാക്ക് മെയിലിങ്ങായിരിക്കാം. അങ്ങനെയെങ്കിൽ ഇതിനെതിരേ നിയമനടപടി സ്വീകരിക്കാൻ ബിനോയ് തയാറാണോയെന്ന് വ്യക്തമാക്കണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. ബിനോയി ചെയ്യുന്ന ബിസിനസ് എന്താണെന്നോ എങ്ങനെയാണ് ഇത്രയും വലിയ തുക കടം വന്നതെന്ന യാതൊരു വിവരവും ആർക്കും അറിയില്ലെന്നും ഷിബു കുറ്റപ്പെടുത്തി.