കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ബന്ധം പിരിഞ്ഞ ഭർത്താവിനെ തേടി പോലീസ് കൊല്ലത്തേക്ക്

police

മക്കളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി പിണറായി സൗമ്യയെ ചോദ്യം ചെയ്യുകയാണ്. 2012 ൽ മരിച്ച മറ്റൊരു മകൾ ഒന്നരവയസുകാരി കീർത്തനയുടെ മരണം സ്വാഭാവികമാണോ കൊലപാതകമാണോ എന്നറിയാൻ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് സൗമ്യ നൽകുന്നത്. താൻ കീർത്തനയെ കൊലപ്പെടുത്തിയിട്ടില്ല എന്ന് ഒരുവേളയിൽ പറയുന്ന സൗമ്യ പിന്നീട് പറയുന്നത് ആദ്യം കൊലപാതകമാണ് പിന്നീടുള്ള കൊലപാതകങ്ങൾക്ക് നടത്താൻ തനിക്ക് ധൈര്യം ലഭിച്ചതെന്നാണ്. കൂടുതൽ സത്യാവസ്ഥ ഈ കാര്യത്തിലറിയാൻ സൗമ്യയുടെ പിണങ്ങി പോയ ഭർത്താവിനെ കണ്ടെത്താൻ പോലീസ് കൊല്ലത്ത് പോകാനൊരുങ്ങുകയാണ്. സൗമ്യയുടെ ഭർത്താവ് കിഷോർ ബന്ധം പിരിഞ്ഞതിന് ശേഷം സ്വദേശമായ കൊല്ലാത്തപോയെന്നാണ് പോലീസിന് കിട്ടിയ വിവരം. കീർത്തനയുടെ മരണം കൊലപാതകമാണോ എന്ന് അറിയാൻ ചിലപ്പോൾ കിഷോറിനെ ചോദ്യം ചെയ്‌താൽ കണ്ടെത്താമെന്നാണ് പോലീസ് ഇപ്പോൾ കരുതുന്നത്. ഒൻപത് വയസുള്ള മകൾ ഐശ്വര്യയും മാതാപിതാക്കളെയും എലിവിഷം കൊടുത്താണ് കൊലപ്പെടുത്തിയെന്ന സൗമ്യ സമ്മതിച്ചിരുന്നു.