അശ്ളീല ചുവയുള്ള ആംഗ്യം കാട്ടിയ മറഡോണ വെട്ടിലായി

maradona

അര്‍ജന്റീനയുടേയും നൈജീരിയയുടേയും കളിക്കിടയിലാണ് ഏവരെയും ഞെട്ടിച്ച പ്രകടനം മറഡോണ നടത്തിയത്. ഗ്യാലറിയില്‍ വാമോസ് വിളിച്ച്‌ തുള്ളിച്ചാടിയ ആരാധരോടൊപ്പം പ്രത്യേക പവലിയനില്‍ മറഡോണയും ഉണ്ടായിരുന്നു. സന്തോഷത്തില്‍ മതിമറന്ന താരം ഇതിനിടെ കാണിച്ച ഒരു ആംഗ്യത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ്. അര്‍ജന്റീനയ്ക്ക് വിജയഗോലഭിച്ച ആവേശത്തിലാണ് മറഡോണ ഗ്യാലറിയിലേക്ക് നോക്കി വിവാദ ആംഗ്യം കാണിച്ചത്. നിമിഷങ്ങള്‍ക്കകം ഇത് ചര്‍ച്ചയാവുകയും രൂക്ഷ വിമര്‍ശനകള്‍ക്കിരയാവുകയും ചെയ്തു.