Thursday, March 28, 2024
HomeKeralaനെഹ്രു ട്രോഫി വള്ളംകളി കൊഴുപ്പിക്കാൻ ഇത്തവണ സച്ചിന്‍ മുഖ്യാതിഥി

നെഹ്രു ട്രോഫി വള്ളംകളി കൊഴുപ്പിക്കാൻ ഇത്തവണ സച്ചിന്‍ മുഖ്യാതിഥി

നെഹ്രു ട്രോഫി വള്ളംകളിയില്‍ ഇത്തവണ മുഖ്യാതിഥിയായി എത്തുക സച്ചിന്‍. ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസകാണ് ഇക്കാര്യം പറഞ്ഞത്. ഇതിനുപുറമെ മറ്റ് പ്രത്യേകതകളും ഇത്തവണത്തെ മത്സരത്തിനുണ്ട്. ഇത്തവണത്തെ നെഹ്‌റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത ഇനി മേലില്‍ നെഹ്‌റുട്രോഫി ബോട്ടു റേസില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒൻപതു ചുണ്ടന്‍ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്ന് ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. 66ാമത് നെഹ്‌റു ട്രോഫിക്ക് മുന്നോടിയായുള്ള ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേരള ബോട്ട് ലീഗ് ഈ വര്‍ഷം ആരംഭിക്കും. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നിന്ന് ആരംഭിച്ച്‌ കൊല്ലം പ്രസിഡന്റ് ട്രോഫിയില്‍ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments