Thursday, April 18, 2024
HomeKeralaരാഹുൽ ഈശ്വറിനോടാപ്പം കള്ളനോട്ട് കേസിലെ പ്രതി കൂടെ നിന്ന ഫോട്ടോ പുറത്തായി

രാഹുൽ ഈശ്വറിനോടാപ്പം കള്ളനോട്ട് കേസിലെ പ്രതി കൂടെ നിന്ന ഫോട്ടോ പുറത്തായി

രാഹുൽ ഈശ്വർ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ കൂടെ നിന്നത് കള്ളനോട്ട് കേസിലെ പ്രതി . മാധ്യമപ്പട ഈ ഫോട്ടോ വിവാദമാക്കിയിരിക്കുകയാണ്. ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഗുരുവായൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കള്ളനോട്ട് കേസിൽ അറസ്റ്റിലായ ഹരിസ്വാമിയും രാഹുലിനൊപ്പമുണ്ടായിരുന്നത്. യുവമോർച്ച മണ്ഡലം പ്രസിഡന്‍റായിരുന്നു ഹരിസ്വാമി. ഇയാൾക്ക് ഗുരുവായൂർ റെയ്‌ൽവെ സ്റ്റേഷന് സമീപം മിൽമയുടെ പാൽകടയുമുണ്ട്. കള്ളനോട്ട് കേസിനെ തുടർന്ന് യുവമോർച്ച പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പിന്നീട് താടിയും മുടിയുമൊക്കെ നീട്ട് സ്വാമിവേഷം സ്വീകരിക്കുകയായിരുന്നു ഹരിസ്വാമി. ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ കേസ് നമ്പർ 131-2002 എന്ന പേരിലാണ് ഹരിസ്വാമിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നീട് കേസ് എറണാകുളം പൊലീസ് ഏറ്റെടുക്കുകയായിരുന്നു. സിബിസിഐഡി കേസ് നമ്പർ 356-02 എന്ന പേരിലാണ് എറണാകുളത്ത് ഇപ്പോഴും ഇയാൾക്കെതിരേ കേസുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments