“പെണ്ണുങ്ങള്‍ക്കെന്താ ഭഗവാനെ കാണണമെന്ന് ആഗ്രഹമുണ്ടാകില്ലേ” അമ്മൂമ്മയുടെ വീഡിയോ വയറലായി

ammumma

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ഒരു അമ്മൂമ്മ. ശബരിമലയില്‍ പെണ്ണുങ്ങള്‍ ആവുന്ന കാലത്ത് പോകണമെന്നും വയസ്സായാല്‍ പിന്നെ പോകുന്ന കാര്യം നടക്കില്ലെന്നും തന്റെ കൊച്ചുമക്കളോട് പറയുകയാണ് ഈ അമ്മൂമ്മ. എല്ലാ പെണ്ണുങ്ങളും പോണം മലയ്ക്ക്. പെണ്ണുങ്ങള്‍ക്കെന്താ ഭഗവാനെ കാണണമെന്ന് ആഗ്രഹമുണ്ടാകില്ലേ. കാണാന്‍ ആഗ്രഹമുളള എല്ലാ അമ്പലവും കാണണം. എനിക്ക് ആകുമെങ്കില്‍ ഞാന്‍ പോകുമായിരുന്നു. ആകുന്ന കാലത്ത് പോയി കാണണം. വയസായവര്‍ക്ക് കയറാന്‍ കഴിയില്ല. കഴിയുന്ന കാലത്ത് പോയിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന ആഗ്രഹമുണ്ടാകില്ലേ. ആകുന്ന കാലത്ത് പോയിരുന്നെങ്കില്‍ ഭഗവാനെ കണ്ട് തൊഴാമായിരുന്നു. അതുകൊണ്ട് എല്ലാ പെണ്ണുങ്ങളും കഴിയുന്ന കാലത്ത് പോയി ഭഗവാനെ കണ്ടിരിക്കണം – അമ്മൂമ്മ പറയുന്നു. ഈ വീഡിയോ അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.