കൈപ്പട്ടൂരിൽ പള്ളിപ്പെരുന്നാളിനിടെ മാല മോഷ്ടിച്ച സ്ത്രീകളെ പിടികൂടി

പള്ളിപ്പെരുന്നാളിനിടെ സ്ത്രീകളുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്നു നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിനികളായ സുകന്യ (28), ലാവണ്യ (32), ഗോപിക (28) എന്നിവരാണ് അറസ്റ്റിലായത്. കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നലെ രാവിലെ 10.30ന് ആണ് സംഭവം. കൊടിയേറ്റിനു ശേഷം ഭക്ഷണത്തിനായി ആളുകൾ ഹാളിലേക്ക് കയറുമ്പോഴാണു തിരക്കിനിടയിൽ മൂന്നു സ്ത്രീകളുടെ മാലകൾ അപഹരിച്ചത്. ഓട്ടോയിൽ കടന്നു കളയാൻ ശ്രമിച്ച ഇവരെ ഇടവക ജനങ്ങൾ പിന്തുടർന്ന് നരിയാപുരത്തു വച്ചാണു പിടികൂടി പൊലീസിനു കൈമാറിയത്.